Wednesday, December 25, 2013

നമ്മുടെ നബിക്ക് സിഹ്ർ ബാധിച്ചെന്നോ...? 

അല്ലാഹു വിശുദ്ധ ഖുർആനിലൂടെ  പറയുന്നു:






 നബിക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് KP മുഹമ്മദ്‌ മൌ ലവി , ഉമർ മൌ ലവി തുടങ്ങിയ  മുൻകാല മുജാഹിദ് പണ്ഡിതന്മാർ തള്ളി കളഞ്ഞിട്ടുണ്ട് .
 ഖുർആനിനു എതിരായി ഹദീസുവന്നാൽ ... KP മുഹമ്മദ്‌ മവ് ലവി തന്റെ അത്തവസ്സുൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു :


 

ഹദീസ് ഗ്രന്ഥങ്ങളിലെ ഹദീസുകൾക്ക്  വിമർശനം പറഞ്ഞാൽ , പറയുന്നവൻ ഹദീസ് നിഷേധിയാകുമോ ?
എങ്കിൽ  ആരെല്ലാം ഹദീസ് നിഷേധികൾ ആവും?



























Thursday, November 14, 2013

എന്നാണ് അബ്ദുസ്സ്സലം സുല്ലമി തന്റെ സ്വഹീഹുൽ ബുഖാരിയുടെ പരിഭാഷ നിർവഹിച്ചത് ...?
എന്നാണു മുജാഹിദ് സംഘടന പിളർന്നത്?
എന്ന് മുതലാണ്‌ എ അബ്ദുസ്സലാം സുല്ലമി ഹദീസ് നിഷേധിയായത് ? ...........

സത്യത്തിനോടൊപ്പം നിന്നു എന്നതിന്റെ പേരിൽ ഒരു മഹാനായ മുഹദ്ധിസിന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവർ ഒന്ന് കണ്ണ് തുറക്കുക ... 


 








"ജിന്ന് " എന്ന് പറഞ്ഞാൽ അല്ലാഹു അഗ്നിയുടെ ജ്വാലകൊണ്ട് സൃഷ്ട്ടിച്ച ജിന്നുകൾ മാത്രമാണ് ഉദ്ധേശിക്കപെടുക എന്ന് എങ്ങിനെ പറയാനാകും..? ഈ ആയത്തിൽ ജിന്ന് എന്ന് പ്രയോഗിച്ചിരിക്കുന്നത് മലക്കുകളെ സംബന്ധിച്ചാണ് എന്നാണ് ഭൂരിപക്ഷം മുഫസസിറുകളും പറയുന്നത് ...
അമാനി മൌ ലവിയുടെ തഫ്സീർ ( വാല്യം 4 പേജ് 2780)

Wednesday, November 13, 2013

Mukhadima of Swaheehul Bhukari Malayalam Trans: - A. Abdussalam Sullami


ഫത്‌ഹുൽ ബാരി ഒരു പ്രാവശ്യമെങ്കിലും വായിക്കാതെ , ബുഖാരിയുടെ പരിഭാഷയുടെ ആമുഖമെങ്കിലും ഒരു തവണ വായിക്കാതെ സുല്ലമിയുടെ മാംസം ഭക്ഷിക്കാൻ ഇറങ്ങുന്നവർക്ക് വേണ്ടി ...

Hadees Randam Pramanamo...? Abdussalam Sullami (ബുദ്ധിക്കെതിരായ ഹദീസുകളെ പറ്റിയുള്ള അബ്ദുസ്സലാം സുല്ലമിയുടെ അഭിപ്രായം )




കഷ്‌ടം എന്നേ പറയാവൂ!

ദൈവം നീതിമാനായ വിധികര്‍ത്താവാണ്‌. അക്രമവും അനീതിയും കാണിക്കുന്നവനോട്‌
കണക്കുതീര്‍ക്കാന്‍ അവന്‍ അധികകാലം കാത്തിരിക്കാറില്ല. അണു അളവ്‌ തിന്മ
ചെയ്യുന്നവന്‍ അതിന്റെ പ്രതിഫലം അനുഭവിച്ചേ തീരൂ. മുജാഹിദ്‌ (എ പി)
വിഭാഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പിളര്‍പ്പാണ്‌ ഇപ്പോള്‍
ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്‌.
മുജാഹിദ്‌ പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്‌ കൃത്യം പത്ത്‌
വയസ്സാകുമ്പോള്‍ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി നേതൃത്വം കൊടുക്കുന്ന
വിഭാഗത്തിന്‌ മറ്റൊരു പിളര്‍പ്പിനുകൂടി കാരണമാകുന്ന നടപടി
കൈക്കൊള്ളേണ്ടിവന്നിരിക്കുന്നു. ആദ്യതവണ യുവജന സംഘടനാ നേതൃത്വത്തെ
പിരിച്ചുവിട്ടാണ്‌ പിളര്‍പ്പ്‌ പൂര്‍ത്തിയാക്കിയതെങ്കില്‍, ഇത്തവണയും
വിദ്യാര്‍ഥി-യുവജന സംഘടനാ നേതൃത്വങ്ങളെ പിരിച്ചുവിട്ടാണ്‌
രണ്ടാംപിളര്‍പ്പിന്‌ കാരണം സൃഷ്‌ടിച്ചിരിക്കുന്നത്‌. ഒരു
വ്യത്യാസമേയുള്ളൂ; ഒന്നാംതവണ യുവജന സംഘടനയെ പിരിച്ചുവിടുന്നതിന്‌
ഉന്നയിച്ച കാരണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവും
ബാലിശവുമായിരുന്നെങ്കില്‍ രണ്ടാം പിരിച്ചുവിടലിന്‌ ഉന്നയിക്കുന്നത്‌
പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ നിന്ന്‌ യുവജനവിഭാഗം പൂര്‍ണമായും
വ്യതിചലിച്ചു എന്നതാണ്‌.
2002ല്‍ ഐ എസ്‌ എമ്മിനെ പിരിച്ചുവിടാനും ഹുസൈന്‍ മടവൂരിനെതിരെ ആദര്‍ശ വ്യതിയാനം ആരോപിക്കാനും ചാര്‍ജ്‌ഷീറ്റ്‌ തയ്യാറാക്കിയ വ്യക്തി ഇപ്പോള്‍ മുജാഹിദ്‌ സംഘടനയില്‍ തന്നെയില്ല. മാത്രമല്ല, മുജാഹിദ്‌ സംഘടന തന്നെ
അനാവശ്യമാണെന്ന വാദവുമായി പുതിയ പാര്‍ട്ടിയുണ്ടാക്കി ജീവിക്കുകയാണദ്ദേഹം.
അദ്ദേഹത്തിന്റെ വ്യതിയാന സിദ്ധാന്തങ്ങള്‍ ഏറ്റുപിടിച്ച്‌ കണ്‌ഠക്ഷോഭം
നടത്തുകയും പിളര്‍പ്പിനുശേഷം കെ എന്‍ എം (എ പി) വിഭാഗം വിശ്വസ്‌തതയോടെ
നിയമിച്ച അഡ്‌ഹോക്ക്‌ കമ്മിറ്റിയുടെ അമരക്കാരില്‍ ഒരാളാവുകയും ചെയ്‌ത
മാന്യദേഹമാണിപ്പോള്‍ കടുത്ത ശിര്‍ക്കന്‍ പ്രചാരണങ്ങളിലേക്ക്‌ മുജാഹിദ്‌
യുവാക്കളെ തെളിച്ച്‌, ഒടുവില്‍ പുറത്താക്കലിന്‌ വിധേയനായത്‌.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു മുജാഹിദ്‌ വിഭാഗംകൂടി
രൂപീകരിക്കാന്‍ പോകുകയാണെന്നാണറിയുന്നത്‌.
ഏറ്റവുമൊടുവില്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സമ്മേളനത്തില്‍ മുജാഹിദ്‌ (എ
പി) വിഭാഗത്തിന്‌ ഏറ്റവും വലിയ തലവേദന സൃഷ്‌ടിച്ചത്‌ സ്വന്തം അണികള്‍
തന്നെയായിരുന്നു. വിദ്യാര്‍ഥി, യുവജന നേതാക്കളില്‍ പലരെയും
അടുപ്പിച്ചില്ല. നവോത്ഥാനം പ്രമേയമായുള്ള സമ്മേളനത്തില്‍ അന്ധവിശ്വാസ
പ്രചാരണം നടത്തിക്കളയുമോ എന്ന ഭീതികൊണ്ടാണത്രെ വിദ്യാര്‍ഥി, യുവജന
നേതാക്കളില്‍ പ്രമുഖരെ പോലും സ്റ്റേജില്‍ കയറ്റാതിരുന്നത്‌.
തങ്ങള്‍ക്കൊപ്പം നില്‌ക്കുമെന്ന്‌ കരുതി വേദി അനുവദിച്ച പണ്ഡിതനാകട്ടെ,
കരണംമറിയുകയും ചെയ്‌തു. ഇപ്പോള്‍ ഇദ്ദേഹമാണ്‌ താരം.
സംഘടനയിലെ ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തുന്ന അച്ചടക്ക ലംഘനത്തെ
അടിച്ചമര്‍ത്താന്‍ മുന്‍ കെ എന്‍ എം നേതൃത്വം ആര്‍ജവം
കാണിക്കാതിരുന്നതാണ്‌ ഒന്നാംപിളര്‍പ്പിനു കാരണം. വ്യവസ്ഥാപിതമായി
പ്രവര്‍ത്തിച്ചുവരികയായിരുന്ന യുവജന നേതൃത്വത്തെ തല്‍പ്പര കക്ഷികളായ
ഉപജാപ വൃന്ദത്തിനുവേണ്ടി പിരിച്ചുവിടുമ്പോള്‍, അതിന്റെ പ്രത്യാഘാതം
ഓര്‍ക്കേണ്ടതായിരുന്നു. എന്നാല്‍, ലക്കും ലഗാനുമില്ലാത്ത ഒരുപറ്റം
പ്രഭാഷകര്‍, എതിരാളികളെ നിലംപരിശാക്കാന്‍ മാരകമായ വാക്കുകളും
പ്രയോഗങ്ങളും എടുത്തുപയോഗിച്ചപ്പോള്‍ അതിന്‌ പിന്തുണ നല്‍കുകയോ
മൗനാനുവാദം നല്‍കുകയോ ആണ്‌ മാതൃസംഘടന ചെയ്‌തത്‌. ഒടുവില്‍ ആ ചാട്ടുളി
സ്വന്തം നെഞ്ചിനു നേരെ തന്നെ പ്രയോഗിച്ചുതുടങ്ങിയപ്പോഴാണ്‌ അവര്‍ക്ക്‌
കണ്ണുതുറക്കേണ്ടിവന്നത്‌.
ഈ പിളര്‍പ്പ്‌, എല്ലാ സംഘടനകള്‍ക്കും വ്യക്തമായ ചില പാഠങ്ങള്‍
നല്‍കുന്നുണ്ട്‌. തീവ്രതയെ പാലൂട്ടി വളര്‍ത്തിയാല്‍ അത്‌ പാലൂട്ടിയ
കരങ്ങളെ തന്നെ തിരിച്ചുകൊത്തുമെന്നതാണ്‌ അതില്‍ ഏറ്റവും പ്രധാനം.
വിവേകവും യാഥാര്‍ഥ്യ ബോധവുമില്ലാതെ ആള്‍ക്കൂട്ടത്തിന്റെ കയ്യടി നേടാന്‍
വാചാടോപം നടത്തുന്ന പ്രഭാഷകരെ കയറൂരി വിട്ടാല്‍, സംഘടന ഒടുവില്‍
നോക്കുകുത്തിയാകുമെന്നതാണ്‌ രണ്ടാം പാഠം. ഒരു സംഘടനയുടെ നയവും നിലപാടും
കൈക്കൊള്ളേണ്ടത്‌ അതിന്റെ ഔദ്യോഗിക വേദികളിലായിരിക്കണം. തെരുവ്‌
പ്രാസംഗികര്‍ നയനിലപാടുകള്‍ നിശ്ചയിക്കുകയോ, അവര്‍ക്കുവേണ്ടി നേതൃത്വം
അയഞ്ഞുകൊടുക്കുകയോ ചെയ്‌താല്‍ ഇതിലപ്പുറവും സംഭവിക്കും.
ഏതായാലും സാക്ഷാല്‍ മുജാഹിദ്‌ പ്രസ്ഥാനം എവിടെയാണെന്ന്‌ നാട്ടുകാര്‍ക്ക്‌
ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്‌. വിദേശ ശൈഖുമാരുടെയും പണക്കാരുടെയും
പണപ്പെട്ടി മുന്നില്‍വെച്ച്‌, സ്വന്തം പൈതൃകങ്ങള്‍ കണക്കിലെടുക്കാതെ
മുന്നോട്ടു പോകുമ്പോള്‍ അതിന്‌ പിന്തിരിപ്പന്‍ പ്രകൃതം ഉണ്ടാവുക
സ്വാഭാവികം മാത്രം. 2002ല്‍ ഐ എസ്‌ എമ്മിനെ
പിരിച്ചുവിടാന്‍ ന്യായമായി ഉന്നയിച്ച എല്ലാ വാദങ്ങളും ആ
പിന്തിരിപ്പത്തത്തെയാണ്‌ പ്രതിനിധീകരിച്ചത്‌. ആ നവയാഥാസ്ഥിതികതയെ
സംഘടനാവത്‌കരിച്ചു വളര്‍ത്തിയതിന്റെ പരിണതിയാണ്‌ ഇന്ന്‌ നാം കാണുന്നത്‌.
ഇനിയെങ്കിലും ഈ മഹത്തായ പ്രസ്ഥാനം തെരുവില്‍
കൊത്തിവലിക്കപ്പെടാതിരിക്കാന്‍ ബഹുമാന്യ നേതാക്കള്‍ വിവേകം
കാണിക്കുമെന്ന്‌ ആശിക്കട്ടെ.
 

Source: http://forum.ismkerala.org/

 

തര്‍ബിയ ക്വിസ്‌ -2
1    വാഹനത്തില്‍ കയറിയാലുള്ള പ്രാര്‍ഥന ഖുര്‍ആനില്‍ കാണാം. ഏത്‌ അധ്യായത്തിലാണത്‌?
      (സുഖ്‌റുഫ്‌ 13)

2    തങ്ങളുടെ ആസ്‌തികള്‍ ചെലവഴിക്കുന്നവരെ അല്ലാഹു ഉപമിച്ചത്‌ എന്തിനോടാകുന്നു?
      (ഉയര്‍ന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന ഒരു തോട്ടത്തോട്‌ - 2:265)

3     എന്നതിന്റെ വിവക്ഷയെന്ത്‌?
      (ഒരു വസ്‌തുവിന്റെയോ വസ്‌തുതയുടെയോ മൗലികവശങ്ങളും പൊരുളും സൂക്ഷ്‌മാംശങ്ങളും സംബന്ധിച്ച
      സമഗ്രജ്ഞാനത്തിനാണ്‌ എന്ന്‌ പറയുന്നത്‌)

4    ഇന്ത്യയില്‍ ആദ്യമായി നവോത്ഥാന പ്രവര്‍ത്തനത്തിന്‌ കാഹളം മുഴക്കിയ മഹാപണ്ഡിതന്‍ ആരാണ്‌?
      (ശൈഖ്‌ അഹ്‌മദ്‌ സര്‍ഹിന്ദി - 1567 - 1624)

5     കേരളത്തിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തനം മാതൃകയാക്കി ഉത്തരേന്ത്യയില്‍ ഈ പ്രവര്‍ത്തനത്തിന്‌ ഇപ്പോള്‍ ചുക്കാന്‍
      പിടിക്കുന്നതാര്‌?
      (മൗലാനാ അമീനുദ്ദീന്‍ - ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ ബംഗാള്‍ ഘകടം സെക്രട്ടറി)


തര്‍ബിയ ക്വിസ്‌ -1
1. വറസത്തുല്‍ അന്‍മ്പിയാഅ്‌ എന്ന്‌ ആരെ പറ്റിയാണ്‌ പ്രവാചകന്‍ വിശേഷിപ്പിച്ചത്‌?
(മതപണ്ഡിതന്‍മാരെ)
2. ലോകത്താര്‍ക്കും ഒരു ഗുണവും ചെയ്യാനില്ലാത്ത രണ്ട്‌ ദിനങ്ങള്‍ രാജ്യത്ത്‌ ആചരിച്ചുവരുന്നുണ്ട്‌. അവ ഏവ?
(ന്യൂ ഇയര്‍ ഡേ, വാലന്റൈന്‍ ഡേ)
3. മാരണക്കാര്‍ വിജയിക്കുകയില്ല എന്ന ആയത്ത്‌ ഏത്‌ സൂറയില്‍ എത്രാം വചനം.
(ത്വാഹ 69)
4. സംഘടന ഒരു പാഠശാല എന്ന ലഘുകൃതിയുടെ രചനയിതാവ്‌ ആര്‌?
(മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍)
5. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ സംഘടിപ്പിച്ച യാത്രയുടെ പേരെന്ത്‌?
(മൂല്യബോധന യാത്ര) 
       Source: http://ismkerala.org/tharbiya_quiz.html